കേരള കോണ്‍ഗ്രസിന്റെ 60-ാം സ്ഥാപകദിനം
1460424
Friday, October 11, 2024 5:02 AM IST
പെരിന്തല്‍മണ്ണ: കേരള കോണ്‍ഗ്രസിന്റെ 60-ാം സ്ഥാപക ദിനം എല്ലാ മണ്ഡലങ്ങളിലും പതാക ഉയര്‍ത്തിയും വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയും ആഘോഷിച്ചു. പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തില്‍ പ്രായമുള്ള നേതാക്കളെ ആദരിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം തങ്കച്ചന് പാറത്തറ പതാക ഉയര്‍ത്തി. നിയോജകമണ്ഡലം പ്രസിഡന്റ് മാത്യു മുതലപ്ര അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാനവാസ് മേലാറ്റൂര്‍, രഞ്ജിത്ത് പുള്ളോലില്‍, ജില്ലാ ട്രഷറര്‍ തോമസ് ജോബി തുടങ്ങിയവര്‍ പ്രസംഗിച്ചു.