സ​ഹോ​ദ​യ ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ് "ലി​ങ്ക്വ ഫാ​ന്‍റ 24’; കോ​ട്ട​യ്ക്ക​ല്‍ ഫ​സ്റ്റ് റ​ണ്ണ​റ​പ്പ്
Saturday, September 28, 2024 5:40 AM IST
കോ​ട്ട​യ്ക്ക​ല്‍: സി​ബി​എ​സ്ഇ സ​ഹോ​ദ​യ ജി​ല്ലാ ഇം​ഗ്ലീ​ഷ് ഫെ​സ്റ്റാ​യ "ലി​ങ്ക്വ ഫാ​ന്‍റ 24'ല്‍ ​കോ​ട്ട​യ്ക്ക​ല്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ഫ​സ്റ്റ് റ​ണ്ണ​റ​പ്പാ​യി. ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 1900ല്‍​പ്പ​രം കു​ട്ടി​ക​ള്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു. കാ​റ്റ​ഗ​റി ഒ​ന്നി​ലെ മ​ത്സ​ര​ങ്ങ​ളി​ല്‍ സേ​ക്ര​ഡ് സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

കാ​റ്റ​ഗ​റി ര​ണ്ടും മൂ​ന്നും മ​ത്സ​ര​യി​ന​ങ്ങ​ളി​ല്‍ ഫ​സ്റ്റ് റ​ണ്ണ​റ​പ്പ് സ്ഥാ​ന​വും നേ​ടി. ഹ്ര​സ്വ​ചി​ത്ര പ്ര​ദ​ര്‍​ശ​ന മ​ത്സ​ര​ത്തി​ല്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി അ​മേ​യ കെ. ​ദി​നേ​ശ് മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്തി​നു​ള്ള പു​ര​സ്കാ​രം നേ​ടി.


ഇ​തു​സം​ബ​ന്ധി​ച്ച് സ്കൂ​ള്‍ അ​സം​ബ്ലി​യി​ല്‍ ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ വി​ജ​യി​ക​ളാ​യ​വ​രെ ആ​ദ​രി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ആ​ന്‍​സി​ല്ല ജോ​ര്‍​ജ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ബീ​ന ച​ന്ദ്ര​ശേ​ഖ​ര​ന്‍ എ​ന്നി​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്തു.