ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി; ച​രി​ത്ര​മെ​ഴു​തി വ​ഴി​ക്ക​ട​വ് ഗ്രാ​മപ​ഞ്ചാ​യ​ത്ത്
Friday, September 27, 2024 5:37 AM IST
എ​ട​ക്ക​ര: കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ലൈ​ഫ് ഭ​വ​ന​ങ്ങ​ള്‍ ന​ല്‍​കി വ​ഴി​ക്ക​ട​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ച​രി​ത്ര​ത്തി​ലേ​ക്ക്. ആ​യി​ര​ത്തി​ല​ധി​കം ലൈ​ഫ് വീ​ടു​ക​ള്‍ ന​ല്‍​കി​യാ​ണ് വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മി​ക​വ് തെ​ളി​യി​ക്കു​ന്ന​ത്.

ലൈ​ഫ് 2020 ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട മു​ഴു​വ​ന്‍ അ​തി​ദ​രി​ദ്ര​ര്‍​ക്കും, പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍​ക്കും ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം ത​ന്നെ ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണ സ​മി​തി ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചി​രു​ന്നു. ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള ബാ​ക്കി​യു​ള്ള മു​ഴു​വ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കും വീ​ട് ന​ല്‍​കു​ന്ന​തി​നാ​ണ് ഭ​ര​ണ സ​മി​തി ഇ​പ്പോ​ള്‍ തു​ട​ക്ക​മി​ടു​ന്ന​ത്.

വ​ഴി​ക്ക​ട​വ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ഗു​ണ​ഭോ​ക്തൃ സം​ഗ​മ​വും എ​ഗ്രി​മെ​ന്‍റ് വ​യ്ക്ക​ലും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന് പി. ​പു​ഷ്പ​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ക്ടോ​ബ​ര്‍ പ​ത്താം തീ​യ​തി​യോ​ടെ മു​ഴു​വ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​യും എ​ഗ്രി​മെ​ന്‍റ് വ​യ്ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്കി ആ​ദ്യ​ഗ​ഡു വി​ത​ര​ണം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ നെ​ടു​മ്പ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ജി ജോ​സ​ഫ് ക​ണ്ട​ത്തി​ല്‍, ജി​ല്ലാ പ്രൊ​ജ​ക്ട് ഓ​ഫീ​സ​ര്‍ എ​ന്‍.​കെ ദേ​വ​കി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷെ​റോ​ണ റോ​യ്, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​ത്തു​മ്മ ഇ​സ്മാ​യി​ല്‍, അം​ഗ​ങ്ങ​ളാ​യ ബാ​ബു ഏ​ല​ക്കാ​ട​ന്‍, അ​നി​ജ സെ​ബാ​സ്റ്റ്യ​ന്‍, വി​ഇ​ഒ​മാ​രാ​യ നൗ​ഷാ​ദ്, മു​ന​വ​ര്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബോ​ബി മോ​ന്‍ സേ​വ്യ​ര്‍, പി.​വി. മാ​ത്യു ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.