പു​ല്‍​പ്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ശു​ചീ​ക​ര​ണം ന​ട​ത്തി വി​ദ്യാ​ര്‍​ഥി​നി​ക​ള്‍
Friday, September 27, 2024 5:37 AM IST
മ​ഞ്ചേ​രി : മേ​രാ യു​വാ ഭാ​ര​ത്, നെ​ഹ്‌​റു യു​വ കേ​ന്ദ്ര, നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ്വ​ച്ഛ​ത ഹി ​സേ​വാ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി മ​ഞ്ചേ​രി കെ​എ​എ​ച്ച്എം യൂ​ണി​റ്റി വി​മ​ന്‍​സ് കോ​ള​ജി​ലെ അ​മ്പ​തോ​ളം എ​ന്‍​എ​സ്എ​സ് വോ​ളി​ന്‍റി​യ​മാ​ര്‍ മ​ഞ്ചേ​രി​യി​ലെ പു​ല്‍​പ്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ശു​ചീ​ക​ര​ണം ന​ട​ത്തി.

ശു​ചി​ത്വം, സാ​മൂ​ഹി​ക സേ​വ​നം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത്. പു​ല്‍​പ്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ആ​രോ​ഗ്യ​ത്തോ​ടു​ള്ള വ്യ​ക്തി​ഗ​ത ഉ​ത്ത​ര​വാ​ദി​ത്തം ഊ​ന്നി​പ്പ​റ​യു​ന്ന ആ​രോ​ഗ്യ പ്ര​തി​ജ്ഞാ ച​ട​ങ്ങും ന​ട​ത്തി. വി​ക​സ​ന സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഷൗ​ക്ക​ത്ത​ലി, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​പി ഫ​സീ​ല, യു. ​ഹാ​രി​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.