മ​ണ്ണു പ​രി​ശോ​ധ​നാ കാ​മ്പ​യി​നും സെ​മി​നാ​റും
Friday, September 27, 2024 5:45 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് ത​ല മ​ണ്ണ് പ​രി​ശോ​ധ​ന കാ​മ്പ​യി​നും കാ​ർ​ഷി​ക വി​ജ്ഞാ​ന ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യും കാ​ർ​ഷി​ക വി​ക​സ​ന കാ​ർ​ഷി​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക്ത​ല പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

"മ​ണ്ണ​റി​വ് 2024' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ചപ​രി​പാ​ടി പെ​രി​ന്ത​ൽ​മ​ണ്ണ വ്യാ​പാ​ര ഭ​വ​നി​ലാ​ണ് ന​ട​ന്ന​ത്. മ​ണ്ണ് പ​രി​ശോ​ധ​ന കാ​മ്പ​യി​നും കാ​ർ​ഷി​ക വി​ജ്ഞാ​ന ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​റും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. മു​സ്ത​ഫ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ന​ജ കു​ന്നം​കു​ള​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​സീ​സ് പ​ട്ടി​ക്കാ​ട് , ന​ജ്മ ത​ബ്ഷീ​റ, മ​ല​പ്പു​റം മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ വി. ​അ​ബ്ദു​ൽ ഹ​മീ​ദ്, പെ​രി​ന്ത​ൽ​മ​ണ്ണ കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ ശു​ഹൈ​ബ് തൊ​ട്ടി​യാ​ൻ,മ​ല​പ്പു​റം മ​ണ്ണ് പ​ര്യ​വേ​ഷ​ണ ഓ​ഫീ​സ​ർ ടി.​കെ. ആ​ഷി​ക് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ക​ർ​ഷ​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​ക​ളും മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ജി​ല്ല​യി​ലെ പ​ദ്ധ​തി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ച്ചു.


കാ​ർ​ഷി​ക അ​ഭി​വൃ​തി​ക്ക് അ​ത്യാ​വ​ശ്യ​മാ​യ മ​ണ്ണ് പ​രി​പാ​ല​ന​ത്തെ ബ​ന്ധ​പ്പെ​ടു​ത്തി വ​യ​നാ​ട് സോ​യി​ൽ അ​നാ​ലി​റ്റി​ക്ക​ൽ ല​ബോ​റ​ട്ട​റി സീ​നി​യ​ർ കെ​മി​സ്റ്റ് എം. ​ര​വി കാ​ർ​ഷി​ക സെ​മി​നാ​ർ ന​യി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക​രും കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.