യു​വാ​വ് ഡോ​ക്ട​റെ ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി
Friday, September 27, 2024 5:45 AM IST
പൊ​ന്നാ​നി: പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വാ​വ് ഡ്യൂ​ട്ടി ഡോ​ക്ട​റെ ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ചൊ​വ്വാ​ഴ്ച രാ​ത്രി 10.55ന് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ യു​വാ​വ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ. ​ജ​ദീ​ര്‍ അ​ലി​യോ​ട് അ​മി​ത​ശേ​ഷി​യു​ള്ള മ​യ​ക്ക് ഗു​ളി​ക എ​ഴു​തി ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍ മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​നെ കാ​ണാ​ന്‍ ഡോ​ക്ട​ര്‍ യു​വാ​വി​നോ​ട് പ​റ​ഞ്ഞെ​ങ്കി​ലും ത​നി​ക്ക് ഡോ​സ് കൂ​ടി​യ മ​യ​ക്ക് ഗു​ളി​ക എ​ഴു​തി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഡോ​ക്ട​ര്‍ വി​റ്റാ​മി​ന്‍ ഗു​ളി​ക എ​ഴു​തി ന​ല്‍​കി​യെ​ങ്കി​ലും കു​റി​പ്പു​മാ​യി പു​റ​ത്ത് പോ​യ ശേ​ഷം തി​രി​കെ​യെ​ത്തി​യ യു​വാ​വ് ക​ത്തി പു​റ​ത്തെ​ടു​ത്ത് ത​നി​ക്ക് ഡോ​സ് കൂ​ടി​യ മ​രു​ന്ന് ത​ന്നെ എ​ഴു​തി ന​ല്‍​ക​ണ​മെ​ന്ന് വീ​ണ്ടും ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.


ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​നെ കാ​ണാ​നു​ള്ള കു​റി​പ്പ​ടി ന​ല്‍​കി​യ​തോ​ടെ ഇ​യാ​ള്‍ പോ​യി. ഇ​തി​നി​ടെ ക​ത്തി കാ​ട്ടി ഭീ​ഷ​ണ​പ്പെ​ടു​ത്തി​യ വി​വ​രം അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നെ അ​റി​യി​ച്ചു.