കെ​ജി​എ​ന്‍​എ സ​മ്മേ​ള​നം ആ​രം​ഭി​ച്ചു
Saturday, September 28, 2024 5:40 AM IST
മ​ല​പ്പു​റം: സ​ര്‍​ക്കാ​ര്‍ ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ (കെ​ജി​എ​ന്‍​എ) ദ്വി​ദി​ന ജി​ല്ലാ സ​മ്മേ​ള​നം മ​ല​പ്പു​റം ദി​ലീ​പ് മു​ഖ​ര്‍​ജി ഭ​വ​നി​ല്‍ ആ​രം​ഭി​ച്ചു. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജി​ല്ലാ കൗ​ണ്‍​സി​ല്‍ യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റെ സി.​ടി. നു​സൈ​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​സ​ജ്ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​ന്‍. പ്ര​ദീ​പ്, ടി.​പി. ഷാ​ജി, ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ര​തീ​ഷ്ബാ​ബു, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി. ​സി​ന്ധു, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ആ​ര്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


റി​പ്പോ​ര്‍​ട്ടി​ന്‍​മേ​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ വി​വി​ധ ഏ​രി​യ​ക​ളി​ല്‍ നി​ന്നു​ള്ള കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ശ​ശി​കു​മാ​ര്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി രാ​വി​ലെ ടൗ​ണി​ല്‍ പ്ര​ക​ട​നം ന​ട​ക്കും. പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ സ​മ്മേ​ള​നം സ​മാ​പി​ക്കും.