സൈ​ന്‍​സ് മേ​ള​യി​ല്‍ നാ​ല് പ്ര​ത്യേ​ക ​പാ​ക്കേ​ജു​ക​ള്‍
Friday, September 27, 2024 5:37 AM IST
മ​ല​പ്പു​റം: ഒ​ക്ടോ​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ തി​രൂ​ര്‍ തു​ഞ്ച​ത്ത് എ​ഴു​ത്ത​ച്ഛ​ന്‍ മ​ല​യാ​ളം യൂ​ണി​വേ​ഴ്‌​സി​റ്റി ക്യാ​മ്പ​സി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ ഡോ​ക്യു​മെ​ന്‍റ​റി​ഹ്ര​സ്വ ച​ല​ച്ചി​ത്ര​മേ​ള​യാ​യ സൈ​ന്‍​സ് 2024 ന്‍റെ ഭാ​ഗ​മാ​യി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ വി​ന്‍​ഡോ, ഫി​ലിം​സ് ഓ​ണ്‍ മ്യൂ​സി​ക്, ന​ഗ​രി, ഡോ​ക്യു​മെ​ന്‍റ​റി നൗ ​എ​ന്നീ നാ​ല് പ്ര​ത്യേ​ക ച​ല​ച്ചി​ത്ര പാ​ക്കേ​ജു​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

ഡോ​ക്യു​മെ​ന്‍റ​റി​ക​ളു​ടെ​യും ഹ്ര​സ്വ​ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ​യും മ​ത്സ​ര​മ​ത്സ​രേ​ത​ര വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് പു​റ​മെ​യാ​ണി​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 10 സ​മ​കാ​ലി​ക ചി​ത്ര​ങ്ങ​ളു​ടെ പാ​ക്കേ​ജാ​ണ് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. മേ​ള​യു​ടെ ആ​ര്‍​ടി​സ്റ്റി​ക് ഡ​യ​റ​ക്ട​റും ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഫി​ലിം സൊ​സൈ​റ്റീ​സ് ഓ​ഫ് ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റും ഫി​പ്ര​സ്‌​കി ഇ​ന്ത്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും നി​രൂ​പ​ക​നു​മാ​യ പ്രേ​മേ​ന്ദ്ര മ​ജൂം​ദാ​ര്‍ ക്യു​റേ​റ്റ് ചെ​യ്ത​താ​ണ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ വി​ന്‍​ഡോ.

ലോ​ക​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സം​ഗീ​ത​വും പാ​ട്ടു​കാ​രെ​യും ആ​സ്പ​ദ​മാ​ക്കി​യു​ള്ള നാ​ല് ഡോ​ക്യു​മെ​ന്‍റ​റി​ക​ളു​ടെ പാ​ക്കേ​ജ് ആ​ണ് പ്ര​ശ​സ്ത ഡോ​ക്യു​മെ​ന്‍റ​റി ച​ല​ച്ചി​ത്ര​കാ​ര​നും ക്യു​റേ​റ്റ​റും ച​ല​ച്ചി​ത്ര​മേ​ള​ക​ളു​ടെ സം​ഘാ​ട​ക​നു​മാ​യ ആ​ര്‍.​പി. അ​മു​ത​ന്‍ ക്യു​റേ​റ്റ് ചെ​യ്ത ഫി​ലിം​സ് ഓ​ണ്‍ മ്യൂ​സി​ക് എ​ന്ന പാ​ക്കേ​ജ്. ഇ​തി​ല്‍ നാ​ല് ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്നു.


ഗോ​വ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചാ​ള്‍​സ് കൊ​റി​യ ഫൗ​ണ്ടേ​ഷ​ന്‍ ഓ​രോ വ​ര്‍​ഷ​വും ന​ട​ത്തു​ന്ന ന​ഗ​രി ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത 19 ചി​ത്ര​ങ്ങ​ളു​ടെ പാ​ക്കേ​ജാ​ണ് ഫി​ലിം​സ് ഓ​ണ്‍ മ്യൂ​സി​ക്, ന​ഗ​രി. ഇ​തി​ല്‍ ആ​ധു​നി​ക​സാ​മൂ​ഹ്യ​വ്യ​വ​സ്ഥി​തി​യു​ടെ സു​പ്ര​ധാ​ന​ഘ​ട​ക​മാ​യ ന​ഗ​ര​ജീ​വി​ത​ത്തെ സ​വി​ശേ​ഷ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ഉ​ള്‍​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്.

ഏ​റ്റ​വും പു​തി​യ അ​ഞ്ച് ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ഡോ​ക്യു​മെ​ന്‍റ​റി നൗ ​എ​ന്ന പാ​ക്കേ​ജ് മേ​ള​യി​ല്‍ പു​തി​യ​താ​യി ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ശോ​ക് റാ​ണെ, ഷെ​റി ഗോ​വി​ന്ദ​ന്‍, രാ​ജേ​ഷ് ജെ​യിം​സ് , രാ​ജേ​ഷ് ചി​റ​പ്പാ​ട്/ റോ​ബി​ന്‍ വ​ര്‍​ഗീ​സ്, രാ​മ​ദാ​സ് ക​ട​വ​ല്ലൂ​ര്‍ എ​ന്നി​വ​രു​ടേ​താ​ണ് ചി​ത്ര​ങ്ങ​ള്‍.