മ​ര​ണാ​ന​ന്ത​ര ധ​ന​സ​ഹാ​യം കൈ​മാ​റി
Friday, September 27, 2024 5:45 AM IST
മ​ല​പ്പു​റം: കേ​ര​ള മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് മ​ര​ണാ​ന​ന്ത​ര ധ​ന​സ​ഹാ​യം തൊ​ഴി​ലാ​ളി​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ചു ന​ല്‍​കി.

പ​രേ​ത​നാ​യ തൊ​ഴി​ലാ​ളി മു​ഹ​മ്മ​ദ് മു​സ്ത​ഫ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കാ​ണ് മ​ര​ണാ​ന​ന്ത​ര ധ​ന​സ​ഹാ​യ​മാ​യ 1,20,000 രൂ​പ കേ​ര​ള മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് മ​ല​പ്പു​റം ജി​ല്ലാ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് കൈ​മാ​റി​യ​ത്.


സ​ര്‍​വീ​സി​ല്‍ ഇ​രി​ക്കെ മ​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് മ​ര​ണാ​ന​ന്ത​ര ധ​ന​സ​ഹാ​യം പ​രേ​ത​ന്റെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് വീ​ട്ടി​ലെ​ത്തി​ച്ചു​ന​ല്‍​ക​ണ​മെ​ന്ന് ബോ​ര്‍​ഡ് തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.