സ​മ്മാ​നോ​ത്സ​വം ന​വം​ബ​ർ 30 ന് ​സ​മാ​പി​ക്കും: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി
Friday, September 27, 2024 5:37 AM IST
ക​രു​വാ​ര​ക്കു​ണ്ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് ക​രു​വാ​ര​ക്കു​ണ്ട് യൂ​ണി​റ്റി​ന്‍റെ സ​മ്മാ​നോ​ൽ​സ​വം 2024 ന​വം​ബ​ർ 30 ന് ​സ​മാ​പി​ക്കും. യൂ​ണി​റ്റി​ന് കീ​ഴി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് പ​ർ​ച്ചേ​ഴ്സ് ചെ​യ്യു​ന്ന​വ​ർ​ക്ക് കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി.

എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ളും ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് ക​രു​വാ​ര​ക്കു​ണ്ട് യൂ​ണി​റ്റ് സ​മ്മാ​നോ​ൽ​സ​വം 2024 ന​ട​ത്തു​ന്ന​ത്.

മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ​വ മൂ​ലം വ്യാ​പാ​രി​ക​ൾ നേ​രി​ടു​ന്ന മാ​ന്ദ്യ​ത്തി​ൽ നി​ന്ന് ക​ര​ക​യ​റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി മി​ക​ച്ച രീ​തി​യി​ലാ​ണ് ജ​നം ഏ​റ്റ​ടു​ത്തി​ട്ടു​ള്ള​ത്. യൂ​ണി​റ്റി​ന് കീ​ഴി​ലെ മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി സ​മ്മാ​ന കൂ​പ്പ​ൺ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.


എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ളും ഇ​ത് പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കെ​വി​വി​ഇ​എ​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഹം​സ സു​ബ്ഹാ​ൻ, യൂ​ത്ത് വിം​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. ആ​രി​ഫ്, യൂ​ണി​റ്റ് ട്ര​ഷ​റ​ർ എ. ​സൈ​നു​ൽ ആ​ബി​ദ്, യൂ​ത്ത് വിം​ഗ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം. ​നാ​സ​ർ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.