നിലമ്പൂര്‍: വൈദ്യുത തൂണില്‍ തീപിടിത്തം ഉണ്ടായതിനെത്തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ വൈദ്യുത തൂണിലാണ് ഇന്നലെ രാവിലെ തീ കണ്ടത്. തൂണില്‍ ചുറ്റിവച്ചിരുന്ന കേബിളുകളും ബോക്സും കത്തി നശിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സൂചനയുണ്ട്. സീനിയര്‍ ഫയര്‍ ഓഫീസര്‍ ആര്. രാജേഷിന്റെ നേതൃത്വത്തിൽ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ സി. ഷാദ് അഹമ്മദ്, ഫയര്മാന്മാരായ പി. രമേശ്, വി.പി. റഫീഖ്, ഹോംഗാര്‍ഡ് മാത്യു, പി. ജവാദ്, ഡ്രൈവര്‍ പി. മുഹമ്മദ് ഷാഫി എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.