പെ​രു​ന്നാ​ൾ വി​പ​ണി: വി​ല​ക്ക​യ​റ്റം സാ​ധാ​ര​ണ​ക്കാ​രെ ത​ള​ർ​ത്തു​ന്നു
Sunday, June 16, 2024 6:05 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രു​ന്നാ​ൾ വി​പ​ണി​യി​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്കും പ​ല​ച​ര​ക്കു​ക​ൾ​ക്കും വി​ല​യേ​റു​ന്നു. പ​ച്ച​ക്ക​റി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി വി​ല​യേ​റി​യും കു​റ​ഞ്ഞും വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ വി​ല​ക്ക​യ​റ്റം വീ​ണ്ടും രൂ​ക്ഷ​മാ​യ​ത്. പ​ച്ച​മു​ള​കി​നും നേ​ന്ത്ര​ക്കാ​യ, മ​ല്ലി​യി​ല, പു​തീ​ന, മു​രി​ങ്ങ​ക്കാ​യ, എ​ള​വ​ൻ എ​ന്നി​വ​യ്ക്കു​മാ​ണ് പ്ര​ധാ​ന​മാ​യും വി​ല​യേ​റി​യി​രി​ക്കു​ന്ന​ത്.

പ​ച്ച​മു​ള​ക് കി​ലോ​യ്ക്ക് 120ൽ ​നി​ന്ന് 145ലേ​ക്കും നേ​ന്ത്ര​ക്കാ​യ 40ൽ​നി​ന്ന് 60ലേ​ക്കും മ​ല്ലി​യി​ല 90ൽ​നി​ന്ന് 220ലേ​ക്കും പു​തീ​ന 60ൽ​നി​ന്ന് 180ലേ​ക്കും എ​ള​വ​ന് 26ൽ​നി​ന്ന് 42ലേ​ക്കും വി​ല​ക​യ​റി. പ​യ​ർ 65ൽ​നി​ന്ന് 85ലേ​ക്കും ബീ​ൻ​സ് 100-ൽ​നി​ന്ന് 120ലേ​ക്കും വെ​ള്ള​രി 30ൽ​നി​ന്ന് 38ലേ​ക്കും, വെ​ണ്ട 35ൽ​നി​ന്ന് 40ലേ​ക്കും ചേ​ന 70ൽ​നി​ന്ന് 75ലേ​ക്കും ത​ക്കാ​ളി​ക്ക് 48ൽ​നി​ന്ന് 58ലേ​ക്കും വി​ല​യേ​റി​യി​രി​ക്കു​ക​യാ​ണ്.

പാ​വ​യ്ക്ക, മ​ത്ത​ൻ എ​ന്നി​വ​യ്ക്ക് വ​ലി​യ മാ​റ്റ​മി​ല്ല. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്ക് ഇ​നി​യും വി​ല വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്. ര​ണ്ടു മാ​സം മു​ൻ​പ് വെ​ള്ള​ത്തി​ന്‍റെ കു​റ​വ് മൂ​ലം വി​ള​വ് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക വി​പ​ണി​ക​ൾ പ​ച്ച​ക്ക​റി​ക​ൾ​ക്ക് വി​ല വ​ർ​ധി​പ്പി​ച്ച​ത്.

ഇ​പ്പോ​ൾ മ​ഴ​ക്കെ​ടു​തി​യു​ടെ പേ​രി​ലാ​ണ് വി​ല​വ​ർ​ധ​ന. ഇ​റ​ച്ചി​ക്കോ​ഴി​യു​ടെ വി​ല ചെ​റി​യ​രീ​തി​യി​ൽ കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും പെ​രു​ന്നാ​ൾ ദി​നം ആ​കു​മ്പോ​ഴേ​ക്കും വി​ല വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​രു​ടെ വി​ല​യി​രു​ത്ത​ൽ. 160 രൂ​പ വ​രെ ഒ​രു കി​ലോ ഇ​റ​ച്ചി​ക്കോ​ഴി​യു​ടെ വി​ല വ​ർ​ധി​ച്ചി​ട​ത്ത് ഇ​പ്പോ​ൾ 145 രൂ​പ​യാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്.

വി​പ​ണി​യി​ൽ ല​ഭ്യ​ത കു​റ​വാ​ണെ​ന്നു പ​റ​ഞ്ഞ് ഏ​പ്രി​ലി​ൽ ഒ​റ്റ​യ​ടി​ക്ക് ഉ​യ​ർ​ത്തി​യ ആ​ട്, പോ​ത്ത് ഇ​റ​ച്ചി​വി​ല അ​തേ നി​ല​യി​ൽ​ത​ന്നെ തു​ട​രു​ക​യാ​ണ്. 600 രൂ​പ​യു​ണ്ടാ​യി​രു​ന്ന ആ​ട്ടി​റ​ച്ചി​ക്ക് 750 മു​ത​ൽ 800 രൂ​പ വ​രെ​യും 320 രൂ​പ​യു​ണ്ടാ​യി​രു​ന്ന പോ​ത്തി​റ​ച്ചി 350 വ​രെ​യു​മാ​ണ് വി​ല ഉ​യ​ർ​ത്തി​യ​ത്.

പ​ല​ച​ര​ക്കു​വി​പ​ണി​യി​ൽ ഏ​ലം, കു​രു​മു​ള​ക് എ​ന്നി​വ​യ്ക്കാ​ണ് വ​ൻ വി​ല​ക്ക​യ​റ്റം. ഏ​ലം കി​ലോ​യ്ക്ക് 300 വ​രെ​യും കു​രു​മു​ള​ക് 150 രൂ​പ വ​രെ​യും വി​ല​യേ​റി. ശ​ർ​ക്ക​ര, ബി​രി​യാ​ണി അ​രി എ​ന്നി​വ​യ്ക്ക് കി​ലോ​യ്ക്ക് അ​ഞ്ച് രൂ​പ വ​രെ വി​ല​യേ​റി​യി​ട്ടു​ണ്ട്. വെ​ളി​ച്ചെ​ണ്ണ​ക്കും ചെ​റി​യ​രീ​തി​യി​ൽ വി​ല കൂ​ടി​യി​ട്ടു​ണ്ട്.