കാട്ടുപന്നികൾ കുറുകെ ചാടി; കാർ താഴ്ചയിലേക്ക് മറിഞ്ഞു
1424609
Friday, May 24, 2024 5:23 AM IST
കരുവാരകുണ്ട്: കാട്ടുപന്നികൾ കാറിന് കുറുകെ ചാടി കാർ താഴ്ചയിലേക്ക് മറിഞ്ഞു. ആളപായമില്ല.ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കാളികാവ് സ്വദേശിയുടേതാണ് വാഹനം.
കരുവാരകുണ്ടിൽ നിന്നും കാളികാവിലേക്ക് പോകുംവഴി ചീനിപ്പാടത്ത് വച്ച് ഒരു കൂട്ടം കാട്ടുപന്നികൾ കാറിന് കുറുകെ ചാടുകയും കാർ വെട്ടിച്ചപ്പോൾ തെന്നി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് ഉടമ പറഞ്ഞു.
കാറിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കാട്ടുപന്നികൾ വാഹനങ്ങൾക്ക് കുറുകെ ചാടി ഇതേ സ്ഥലത്ത് വച്ച് നിരവധി അപകടങ്ങൾ ഉണ്ടാകാറുണ്ടന്ന് പരിസരവാസികൾ പറഞ്ഞു.