കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു
1424605
Friday, May 24, 2024 5:23 AM IST
വണ്ടൂർ: കനത്ത മഴയിൽ വണ്ടൂരിൽ കിണർ ആൾമറയടക്കം ഇടിഞ്ഞുതാഴ്ന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് താഴെകുറ്റി മണിപ്പറ്റകുന്ന് കവളപ്പാറ നാസറിന്റെ വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നത്. 15 റിംഗ് അടക്കം 23 കോൽ താഴ്ച്ചയുണ്ട് കിണറിന്.