ഒരു മാസമായി രണ്ടു വയസുകാരിയുടെ ശ്വാസനാളത്തിൽ കുടുങ്ങിക്കിടന്ന കപ്പലണ്ടി പുറത്തെടുത്തു
1416685
Tuesday, April 16, 2024 6:24 AM IST
പെരിന്തൽമണ്ണ: ഒരു മാസമായി രണ്ടു വയസുകാരിയുടെ ശ്വാസനാളത്തിൽ കുടിങ്ങിക്കിടന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
അപസ്മാരം എന്ന സംശയത്തിൽ വിദഗ്ദ ചികിത്സക്കായാണ് മറ്റൊരു ആശുപത്രിയിൽ നിന്ന് റഫർ ചെയ്താണ് രണ്ടു വയസുകാരി മൗലാന ആശുപത്രിയിൽ എത്തുന്നത്.
കഴിഞ്ഞ ഒരു മാസമായി ഈ കുട്ടിക്ക് പലതവണ ശ്വാസതടസം നേരിട്ടിട്ടുണ്ടെന്നും പല ഹോസ്പിറ്റലുകളിൽ ചികിത്സ തേടുകയും അഡ്മിറ്റ് ആവുകയും ചെയ്തിട്ടുണ്ടെന്നും കൂടെ വന്നവർ അറിയിച്ചു.മൗലാന ഹോസ്പിറ്റൽ എമർജൻസി വിഭാഗത്തിലെത്തിച്ച കുട്ടിയെ കുട്ടികളുടെ ഐസിയു വിഭാഗം മേധാവി ഡോക്ടർ ദിപു പരിശോധിക്കുകയും രോഗ ലക്ഷണങ്ങൾ അപസ്മാരത്തിന്റെതല്ല എന്നും ശ്വാസനാളത്തിൽ എന്തെങ്കിലും കുടുങ്ങിയതാവാനാണ് സാധ്യത എന്നുമുള്ള നിഗമനത്തിൽ എത്തുകയും ഉടൻതന്നെ സ്കാനിങ്ങിന് വിധേയമാക്കുകയും ചെയ്തു.
സ്കാനിങ് ടെസ്റ്റിലും ഇതേ സംശയം തോന്നുകയും തുടർന്ന് കൺസൾട്ടറ്റ് ഇന്റർവൻഷണൽ പൾമനോളജിസ്റ്റ് ഡോക്ടർ നിമിഷ ബ്രോങ്കോസ്കോപ്പിയിലൂടെ കുട്ടിയുടെ ശ്വാസനാളത്തിൽ കുടുങ്ങിക്കിടന്നിരുന്ന കപ്പലണ്ടിയുടെ കഷണം പുറത്തെടുക്കുകയും ചെയ്തു. അങ്ങനെ ഒരുമാസമായി വിട്ടുമാറാതിരുന്ന കുട്ടിയുടെ രോഗത്തിന് ശമനമായി. ചികിത്സയിൽ അനസ്തേഷ്യ വിഭാഗം മേധാവി ഡോ. പി. ശശിധരൻ കുട്ടികളുടെ വിഭാഗത്തിലെ ഡോക്ടർ അനീഷ തുടങ്ങിയവരും പങ്കാളികളായി.