സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു
1397012
Sunday, March 3, 2024 4:57 AM IST
മഞ്ചേരി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് എന്‍ജിഒ അസോസിയേഷന് മഞ്ചേരി സബ് ട്രഷറിക്ക് മുന്പില് പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി. സെക്രട്ടറിയേറ്റ് മെമ്പര്‍ എം.പി. സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു.
ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുത്ത സര്‍ക്കാര്‍ ഇപ്പോള്‍ ശമ്പളവും നിഷേധിക്കുന്ന സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് എന്‍ജിഒഎ അഭിപ്രായപ്പെട്ടു. ഇനിയും ഇത്തരം നയങ്ങളുമായി മുന്നോട് പോകുന്ന പക്ഷം മുഴുവന്‍ ജീവനക്കാരെയും അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ബ്രാഞ്ച് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഹബീബ് തോണിക്കടവന്‍, സലിം പത്തിരിയാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. അബ്ബാസ് പാണ്ടിക്കാട്, പി.പി. സുഹൈല്‍, എം.വിജയകുമാര്‍, ബിനീഷ് , കെ.വി. ഇന്ദിര തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.