പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ടീ​ൽ ഉ​ത്സ​വം
Wednesday, September 27, 2023 1:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എ​ര​വി​മം​ഗ​ല​ത്ത് ക​ർ​ഷ​ക​ൻ അ​സൈ​നാ​റി​ന്‍റെ നാ​ല് ഏ​ക്ക​ർ പാ​ട​ത്ത് ന​ടീ​ൽ ഉ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.

നാ​ട്ടു​കാ​രും ക​ർ​ഷ​ക​രും കൃ​ഷി​യെ സ്നേ​ഹി​ക്കു​ന്ന​വ​രും ചേ​ർ​ന്നാ​യി​രു​ന്നു ന​ടീ​ൽ ഉ​ത്സ​വം. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ൽ നെ​ൽ​കൃ​ഷി​ക്കാ​യി 35 ല​ഷം രൂ​പ​യാ​ണ് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭ​യി​ലാ​കെ 145 ഹെ​ക്ട​റി​ലാ​ണ് ഇ​ത്ത​വ​ണ നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്ക് ഒ​രു ഹെ​ക്ട​ർ കൃ​ഷി ചെ​യ്യു​ന്ന​തി​ന് 25000 രൂ​പ ന​ഗ​ര​സ​ഭ വി​ഹി​ത​മാ​യി ല​ഭി​ക്കും.

കൃ​ഷി​ഭ​വ​ന്‍റെ 75 ശ​ത​മാ​നം സ​ബ്സി​ഡി​യോ​ടു കൂ​ടി കു​മ്മാ​യം നെ​ൽ​കൃ​ഷി​യെ പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി പ​ദ്ധ​തി​യി​ൽ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി ന​ടീ​ൽ ഉ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് ചെ​യ​ർ​മാ​ൻ എ. ​ന​സീ​റ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ന്പി​ളി മ​നോ​ജ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ പ​ത്ത​ത്ത് ആ​രി​ഫ്, ഷ​ർ​ളി​ജ, അ​ജി​ത, ഹു​സൈ​ന നാ​സ​ർ, നി​ഷ സു​ബൈ​ർ, സു​നി​ൽ​കു​മാ​ർ, അ​ജി​ത, കൃ​ഷി ഓ​ഫീ​സ​ർ റ​ജീ​ന വാ​സു​ദേ​വ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.