പെരിന്തൽമണ്ണ: മാലിന്യ മുക്ത നവകേരളം കാന്പയിൻ കാര്യക്ഷമവും സമയബന്ധിതവുമായി പൂർത്തിയാക്കുന്നതിനായി പെരിന്തൽമണ്ണ ബ്ലോക്കുതല യോഗം ചേർന്നു. കേരളത്തെ മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാൻ കഴിയുംവിധം ജൈവ, ഖരമാലിന്യസംസ്കരണം പഞ്ചായത്തുകിൽ നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള ശ്രമങ്ങൾ വേണമെന്നു ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ ബി.എൻ ബിജിത് അഭ്യർഥിച്ചു. ഇതിനായി പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം എംഎൽഎയുടെ സാന്നിധ്യത്തിൽ വിപുലമായ യോഗം ചേരും. വലിച്ചെറിയൽ മുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കർമ പരിപാടികൾ ജില്ലയിൽ നടപ്പാക്കമെന്നു ജില്ലാ ശുചിത്വ മിഷൻ അധികൃതർ പറഞ്ഞു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം പ്രസിഡന്റ് അഡ്വ എ.കെ മുസ്തഫ ഉദ്ഘാടനം ചെയ്തു.