എടക്കര: വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വയോധികനെ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. പൂക്കോട്ടുമണ്ണ പാറത്താഴത്ത് വിശ്വംഭര (76)നാണ് പരിക്കേറ്റത്.
ഇയാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്ക് ശേഷം വിട്ടയച്ചു. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വിശ്വംഭരനെ ഓടിവന്ന കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ഇയാളുടെ വയറിനാണ് പരിക്കേറ്റത്. നാട്ടുകാർ നിലന്പൂർ ജില്ലാ ആശുപത്രിയിലെത്തിക്കുകയും പ്രാഥമിക ചികിത്സകൾക്ക് ശേഷം വിദഗ്ധ ചികിത്സക്കായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയുമായിരുന്നു.