എ പ്ലസ് തിളക്കവുമായി പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമി താരങ്ങൾ
1298154
Monday, May 29, 2023 12:02 AM IST
അങ്ങാടിപ്പുറം: കായിക മത്സരങ്ങളിൽ വിജയം കൊയ്തെടുത്ത പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമിയിലെ മിന്നുംതാരങ്ങൾ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിലും സ്വർണത്തിളക്കമാർന്ന നേട്ടം സ്വന്തമാക്കി.
താരങ്ങളായ ആർ.കൃഷ്ണ (സംസ്ഥാന നെറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ വെള്ളി മെഡൽ), എലിസബത്ത് ജോസഫ് (ദേശീയ നെറ്റ്ബോളിൽ കേരള ടീം അംഗം), ട്രീസ ജോസ് (സംസ്ഥാന നെറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ മലപ്പുറം ടീം അംഗം), എലിസബത്ത് മാത്യു (ഉപജില്ലാ കായിക മേളയിൽ മെഡൽ), ട്രീസ ആന്റണി (സംസ്ഥാന നെറ്റ്ബോൾ താരം, കരാട്ടെയിൽ ജില്ലാതല വിജയി), അന്ന ജോമി (സംസ്ഥാന നെറ്റ്ബോൾ താരം), ആഞ്ജലോ കെ.തോമസ് (ജില്ലാ നെറ്റ്ബോളിൽ സ്വർണം) എന്നിവർ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
ദേശീയ നെറ്റ്ബോൾ മത്സരത്തിൽ കേരളത്തിനായി സ്വർണമെഡൽ നേടിയ റിങ്കു ആന്റണി ഹയർ സെക്കൻഡറി പരീക്ഷയിൽ ഫുൾ എ പ്ലസ് സ്വന്തമാക്കി. ആർ.സാന്ദ്ര (ദേശീയ നെറ്റ്ബോളിൽ കേരള ടീം അംഗം), എം.കെ.അനാമിക നന്ദ (ഉപജില്ലാ ഫുട്ബോളിൽ സ്കൂൾ ടീം അംഗം), ആർഷൽ ജോസഫ് (ജില്ലാ നെറ്റ്ബോൾ താരം) എന്നിവർ എസ്എസ്എൽസി പരീക്ഷയിൽ ഒന്പതു വിഷയങ്ങളിൽ എപ്ലസ് നേടി. ദേശീയ ലോംഗ്ജംപ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച ജോസ്മരിയ ജോഷി എട്ടു വിഷയങ്ങളിൽ എ പ്ലസ് സ്വന്തമാക്കി.