റോഡ് തുറന്നു കൊടുത്തു
1282712
Friday, March 31, 2023 12:01 AM IST
അരക്കുപറന്പ്: കർഷകരും വിദ്യാർഥികളും ഏറെ ആശ്രയിക്കുന്നതും മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്നതുമായ മാടാന്പാറ അംബേദ്കർ കോളനി അലനല്ലൂർ റോഡ് പുനരുദ്ധാരണ ശേഷം തുറന്നുകൊടുത്തു.
വളരെക്കാലമായി തകർന്നു കിടന്ന റോഡിന്റെ ശോചനീയാവസ്ഥ മനസിലാക്കി അരക്കുപറന്പ് ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് മെംബറും പ്രസിഡന്റുമായ അഡ്വ. എ.കെ മുസ്തഫ മുൻകൈയെടുത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്തു ലക്ഷം രൂപ ചെലവഴിച്ചാണ് പുനരുദ്ധാരണ പ്രവൃത്തികൾ നടത്തിയത്.
ഇതോടെ പ്രദേശത്തെ കർഷകർക്ക് അവരുടെ ഉത്പ്പന്നങ്ങൾ അലനല്ലൂർ മാർക്കറ്റിൽ എത്തിക്കാനുള്ള എളുപ്പവും സുഗമവുമായ വഴിയാണ് തുറന്നുകിട്ടിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. താഴെക്കോട് ഗ്രാമപഞ്ചായത്ത് മെംബർമാരായ വി.പി റഷീദ്, ഷിജില, റിയാസ്, രാമകൃഷ്ണൻ, വാപ്പനു തുടങ്ങിയവർ പങ്കെടുത്തു.