കരുവാരകുണ്ടിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കും
1224025
Saturday, September 24, 2022 12:01 AM IST
കരുവാരക്കുണ്ട്: കരുവാരക്കുണ്ട് ഗ്രാപഞ്ചായത്ത് നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി യോഗം ചേർന്നു. പ്രസിഡന്റ് വി.എസ്.പൊന്നമ്മ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളും മറ്റും കേന്ദ്രീകരിച്ചു ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപഭോഗവും വർധിച്ച സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് യോഗം വിളിച്ചു ചേർത്തത്. വൈസ്പ്രസിഡന്റ് മഠത്തിൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.
എസ്ഐ എം.കെ.അബ്ദുൾ നാസർ, സ്പെഷൽ ബ്രാഞ്ച് എഎസ്ഐ അലവി കണ്ണൻകുഴി എന്നിവർ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് സമിതി അധ്യക്ഷരായ ടി.കെ. ഉമ്മർ, ഷീനജിൽസ്, ഷീബ പള്ളിക്കുത്ത്, മെഡിക്കൽ ഓഫീസർ ഡോക്ടർ ആബിദ, പഞ്ചായത്ത് സെക്രട്ടറി കെ.ഷാനിർ, കെ.കെ.ജയിംസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മതസംഘടന നേതാക്കൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.