തൂങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു
1591365
Saturday, September 13, 2025 10:07 PM IST
തിരുവനന്തപുരം: മെഡിക്കല്‍കോളജ് വളപ്പിനുള്ളില്‍ തൂങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു. അരുവിക്കര മുണ്ടേല 17/152 പാറവിള വീട്ടില്‍ ഗോപാലപിള്ളയുടെ മകന് ചന്ദ്രന് (58) ആണ് മരിച്ചത്.
മെഡിക്കല്‍കോളജില്‍ ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ക്വാര്‍ട്ടേഴ്സുകള്‍ ഒഴിപ്പിച്ചിരുന്നു. അടഞ്ഞുകിടന്ന ഇതിലൊന്നിലാണ് ചന്ദ്രന്റെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ടായിരുന്നുവെന്നാണ് മെഡിക്കല്‍കോളജ് പോലീസ് പറയുന്നത്.
കഴിഞ്ഞദിവസം ഇതുവഴി സഞ്ചരിച്ചിരുന്നവര്‍ക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. ഇവര്‍ മെഡിക്കല്‍കോളജ് അധികൃതരെ വിവരം ധരിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ചന്ദ്രന്റെ മൃതദേഹം കണ്ടെത്തുന്നത്.
മൃതദേഹത്തില്‍ ഉണ്ടായിരുന്ന ആധാര്‍ കാര്‍ഡാണ് മരിച്ചയാളെ തിരിച്ചറിയാന്‍ സഹായകമായത്. മരണകാരണം വ്യക്തമായിട്ടില്ല. മൃതദേഹം മേല്‍നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.