തിരുവനന്തപുരം നസ്രാണി സംഗമം: ലോഗോ പ്രകാശനം ചെയ്തു
1591571
Sunday, September 14, 2025 5:56 AM IST
തിരുവനന്തപുരം: മഹാജൂബിലിയുടെ സമാപനത്തോടനുബന്ധിച്ചു തിരുവനന്തപുരം ഫൊറോനയുടെ നേതൃത്വത്തിൽ നടത്തു ന്ന നാസാണി സംഗമത്തിന്റെ ലോഗോ ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ജോൺ തെക്കേക്കര പ്രകാശനം ചെയ്തു.
2026 ജനുവരി നാലിനു പുത്തിരിക്കണ്ടം മൈതാനത്ത് സംഗമം നടത്തും. ഇന്നലെ നടന്ന തിരുവനന്തപുരം ഫൊറോന കൗൺസിലിൽ 11 കമ്മിറ്റികൾക്കു രൂപം നൽകി. നസ്രാണി സംഗമത്തിന്റെ തീമായി "ഒരുമയിലും തനിമയിലും പ്രത്യാശയോടെ' തെരെഞ്ഞെടുത്തു.
തിരുവനന്തപുരത്ത് സീറോമലബാർ സഭയുടെ വളർച്ചയും സമുദായ ശാക്തീകരണത്തിന്റെ ആവിശ്യകതയും പ്രതിപാദിപ്പിക്കുന്ന പഠനരേഖ 22നു ചങ്ങനാശേരി അതിരുപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ പ്രകാശനം ചെയ്യും.
നസാണി സംഗമത്തിന്റെ ഭാഗമായി ജനുവരി നാലിന് ലൂർദ് ഫൊറോന ദേവാലയത്തിൽനിന്നും പുത്തിരിക്കണ്ടം മൈതാനത്തിലേക്കു റാലിയും തുടർന്നു പൊതുസമ്മേളനവും സംഘടിപ്പിക്കും. ആയിരക്കണക്കിനു സീറോ മലബാർ വിശ്വാസികൾ പങ്കെടുക്കും.