അനധികൃതമായി സൂക്ഷിച്ച മൂന്നു ടണ്ണോണം റേഷനരി പിടികൂടി
1591570
Sunday, September 14, 2025 5:56 AM IST
പാറശാല: കളിയിക്കാവിളയിലേയും പരിസര പ്രദേശത്തെയും അരി ഗോഡൗണുകളില്‍ നിന്നു മൂന്നു ടണ്ണോണം റേഷനരി പിടികൂടി. രണ്ടു ഗോഡൗണുകളില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് തമിഴ്നാട്, കേരള റേഷന്‍ കടകളില്‍ വിതരണത്തിനെത്തിച്ച അനധികൃതമായി സൂക്ഷിച്ചിരുന്ന അരി പിടികൂടിയത്.
ഇഞ്ചിവിള, കുഴിഞ്ഞാന്‍വിള എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ കുഴിഞ്ഞാന് വിളയിലെ ഗോഡൗണില്‍നിന്നാണ് 2,800 കിലോ റേഷന്‍ അരി പിടിച്ചെടുത്തത്. ഇഞ്ചിവിളയിലെ ഗോഡൗണില്‍ സംഭരിച്ചിരുന്ന അരിയുടെ രേഖകള്‍ കാണിച്ചതിനെത്തുടര്‍ന്ന് അരിവിട്ടുനല്കി. തുടര്‍ന്നും പരിശോധന കര്‍ശനമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസ് അധികൃതര്‍ അറിയിച്ചു.