സൈക്കിൾ യാത്രക്കാരൻ ബൈക്ക് ഇടിച്ച് മരിച്ചു
1575509
Monday, July 14, 2025 12:17 AM IST
മേനംകുളം: ബൈക്ക് ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. ചെറുമേനംകുളം ആദിത്യായിൽ മോഹനൻ ആശാരി (60)യാണ് മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
ഇന്നലെ വൈകുന്നേരം 5.30 യോടെ മേനംകുളം ചിറ്റാറ്റുമുക്ക് റോഡിൽ സൈക്കിളിൽ വീട്ടിലേക്ക് പോകുകയായിരുന്ന മോഹനൻ ആശാരിയെ അമിത വേഗത്തിൽ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ചു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മോഹനൻ ആശാരി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
ബൈക്ക് ഓടിച്ച അമാൻ (19) നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .സെക്യൂരിറ്റി ജീവനക്കാരനായിരുന്നു മോഹനൻ ആശാരി. ഭാര്യ: മോഹിനി. മക്കൾ: ആദിത്യ, അനന്ദു. കഴക്കൂട്ടം പോലീസ് കേസെടുത്തു.