പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ന​ഗ​രംവി​ട്ട നാ​ല്‍​വ​ര്‍ സം​ഘ​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​ന് പോ​ലീ​സ് പ്ര​ത്യേ​ക സം​ഘം ബംഗളൂരുവി​ലേ​ക്കു തി​രി​ച്ചു. വ​ട്ടി​യൂ​ര്‍​ക്കാ​വ്, പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് സം​യു​ക്ത​മാ​യാ​ണു സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥിക​ളാ​യ മൂ​ന്നു​പേ​രെ​യും ഒ​രു 18-കാ​ര​നെ​യും ക​ണ്ടെ​ത്താ​ന്‍ ഊ​ര്‍​ജിത​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍നി​ന്നാ​ണ് നാ​ല്‍​വ​ര്‍ സം​ഘ​ത്തെ കാ​ണാ​താ​യ​ത്. പേ​ട്ട, പേ​രൂ​ര്‍​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് 16 വ​യ​സു​ള്ള ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ​യും വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ നി​ന്ന് 16 വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യെ​യു​മാ​ണ് കാ​ണാ​താ​യ​ത്.

തൃ​ക്ക​ണ്ണാ​പു​ര​ത്തു​ള്ള 18-കാ​ര​നൊ​പ്പ​മാ​ണ് ഇ​വ​ര്‍ പോ​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മൊ​ബൈ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​നി​ല്‍ ഇ​വ​ര്‍ ബംഗളൂരുവിലുള്ള​താ​യി കാ​ണി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല.

വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്വ​ദേ​ശി​യാ​യ 16-കാ​ര​നെ വീ​ട്ടു​കാ​ര്‍ വ​ഴ​ക്കു​പ​റ​ഞ്ഞ​തി​ലു​ള്ള വി​രോ​ധ​മാ​ണ് നാ​ടു​വി​ടാ​ന്‍ കാ​ര​ണ​മാ​യ​ി പറയുന്നത്.