വനിതാ ഹോസ്റ്റലിനു സമീപം യുവാവ് മരിച്ച നിലയിൽ
1575510
Monday, July 14, 2025 12:17 AM IST
പോത്തൻകോട് : യുവാവിന്റെ മൃതദേഹം വനിതാ ഹോസ്റ്റലിന് സമീപം കണ്ടെത്തി. കാട്ടായിക്കോണം മങ്ങാട്ടുകോണം അണ്ണൂർ വീട്ടിൽ ശശിയുടെയും രാധയുടെയും മകൻ ഉണ്ണി എന്ന സജീവ് (42)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെ ചന്തവിളയിലുള്ള സ്വകാര്യ കോളജിന്റെ വനിതാ ഹോസ്റ്റലിന് സമീപത്തുള്ള ചാലിൽ തലകീഴായാണ് മൃതദേഹം കിടന്നിരുന്നത്. പോത്തൻകോട് പോലീസെത്തി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.
ശരീരഭാഗങ്ങളിൽ എന്തോ കടിച്ചതിന്റെ പാടുകൾ ഉണ്ടെന്നും പാമ്പുകടിച്ചതാകാമെന്ന് ഡോക്ടർമാർ അറിയിച്ചു. രാവിലെ എട്ടുമണി വരെ മങ്ങാട്ടുക്കോണം പ്രദേശത്ത് നാട്ടുകാർ പറയുന്നു. സഹോദരങ്ങൾ: ഷാജി, ഷജില, ഷീല. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു