വാഗമണിൽ കാർ അപകടത്തിൽ മരിച്ച അയാൻഷിന് അന്ത്യാഞ്ജലിയേകി നാട്
1575702
Monday, July 14, 2025 7:01 AM IST
നേമം : വാഗമണില്‍ ഇലക്ട്രിക്കല്‍ ചാര്‍ജിംഗ് സ്റ്റേഷനില്‍ കാറിടി ച്ചു കയറിയുണ്ടായ അപകടത്തി ൽ മരിച്ച അയാൻഷ് നാഥിന്റെ മൃതദേഹം നേമം ശാന്തിവിള ശാസ്താംനഗറിലെ നാഗമ്മാള്‍ വീട്ടില്‍ പൊതുദർശനത്തിനുവച്ചു.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കൊണ്ടുവന്ന മൃതദേഹത്തില്‍ ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ അമ്മ ആര്യാമോഹന്‍ ചേര്‍പ്പുങ്കലിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ മകന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ കണ്ണീരിൽ കുതിർന്ന യാത്ര മൊഴി നൽകുകയായിരുന്നു. അച്ഛനും ബന്ധുക്കളുമാണ് അയാന്‍ഷ് നാഥിന്റെ മൃതദേഹവുമായി ശാന്തിവിളയിലെ വീട്ടിലെത്തിയത്.
ശനിയാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു വാഗമണ്‍ വഴിക്കടവിൽവച്ച് അപകടമുണ്ടായത്. കഴിഞ്ഞ എട്ടിനാണ് അയാന്‍ഷ് നാഥ് അച്ഛന് ശബരിനാഥിനും അമ്മ ആര്യാമോഹനനും അപ്പൂപ്പന് സുന്ദരത്തിനുമൊപ്പം അച്ഛന് പുതുതായി വാങ്ങിയ ഇലക്ട്രിക്ക് കാറില്‍ യാത്ര പോയത്.
ആര്യാമോഹനന് പാലായിലെ പോളിടെക്നിക്കിലെ അധ്യാപികയായതിനാല്‍ അയാന്‍ഷ് നാഥും അവിടെ തന്നെയുള്ള ഒരു സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിയായിരുന്നു. മൃതദേഹം ശാന്തികവാടത്തില്‍ സംസ്കരിച്ചു.