പ്രതിഭാ പുരസ്കാരം 2025 വിതരണം ചെയ്തു
1575712
Monday, July 14, 2025 7:11 AM IST
വെള്ളറട: കോണ്‍ഗ്രസ് വടകര വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വടകര വാര്‍ഡില്‍ എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി, തുടങ്ങി വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ പ്രതിഭാ പുരസ്കാരം നല്കി ആദരിച്ചു.
വടകര ജംഗ്ഷനില്‍ നടത്തിയ പ്രതിഭാ പുരസ്കാര വിതരണം കെപിസിസി മുന്‍ പ്രസിഡന്റ് എം.എം. ഹസന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് വടകര രാജേഷ് അധ്യക്ഷത വഹിച്ചു. എഐസിസി അംഗം നെയ്യാറ്റിന്‍കര സനല്‍ മുഖ്യപ്രഭാഷണം നടത്തി.
എം.എസ്. അനില്‍ മുഖ്യാതിഥിയായിരുന്നു. കോണ്‍ഗ്രസ് പാറശാല ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എസ്. ജോണ്‍, മണ്ഡലം പ്രസിഡന്റ് ബിനില്‍ മണലുവിള, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ വടകര ജയന്, കാക്കണം മധു, മഞ്ജുഷ ജയന്, അണമുഖം വിജയകുമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അനൂപ് പാലിയോട്, ബ്ലോക്ക് സെക്രട്ടറിമാരായ അഡ്വ. മാരായമുട്ടം ജോണി, മണ്ണൂര്‍ ശ്രീകുമാര്‍, ഗോപകുമാര്‍, ഇടവഴിക്കര ജയന്,
മണ്ഡലം ഭാരവാഹികളായ ശ്രീരാഗം ശ്രീകുമാര്‍, വിജയരാജ്, വടകര ജോസ്, വടകര രാജീവ്, ഷീജ ഇടവഴിക്കര, മിനിമോള്‍ വടകര, ഷൈല വടകര, സുനില്‍ തെങ്ങ് വിളക്കുഴി, നിതിന്‍ ആനായിക്കോണം, സുരേഷ് ആനക്കോണം, സുരേന്ദ്രന് മലയില്‍ കട, ബിജു വടകര, വിമല്‍കുമാര്‍ വടകര, രാജേഷ്, മനോജ്, രാജു എന്നിവര്‍ നേതൃത്വം നല്കി.