എസ്എടി ആശുപത്രിയിലെ മരക്കൊമ്പ് ഒടിഞ്ഞുവീണ് പരിക്കേറ്റ യുവാവ് മരിച്ചു
1575512
Monday, July 14, 2025 12:17 AM IST
മെഡിക്കല്‍കോളജ് : മരക്കൊമ്പുവീണ് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു. കൊല്ലം പരവൂര്‍ നെടുങ്ങോലം പാറയില്‍ക്കാവ് ക്ഷേത്രത്തിനു സമീപം സുനില്‍ ഭവനില്‍ എസ്.കെ. സുനില്‍ (46) ആണ് മരിച്ചത്. കഴിഞ്ഞ മേയ് 23ന് തിരുവനന്തപുരം എസ്എടി ആശുപത്രിവളപ്പിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞാണ് സുനിലിന്റെ ശരീരത്തിലേക്കു വീണത്. തലയ്ക്കു കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ സുനില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു.
മകളുടെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ എത്തിയതായിരുന്നു സുനില്‍. ഭാര്യയെയും മകളെയും ആശുപത്രിയിലാക്കിയശേഷം പുറത്തേക്കിറങ്ങുന്നതിനിടെയാണ് ശക്തമായ കാറ്റില്‍ ആശുപത്രിവളപ്പില്‍ നിന്ന മരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞ് സുനിലിന്റെ ശരീരത്തിലേക്കു വീണത്. മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.