ഏണി ഒടിഞ്ഞുവിണ് തൊഴിലാളി മരിച്ചു
1575511
Monday, July 14, 2025 12:17 AM IST
നെടുമങ്ങാട്: തെങ്ങിൽ കയറുന്നതിനിടെ ഏണി ഒടിഞ്ഞ് നിലത്ത് വീണ് തൊഴിലാളി മരിച്ചു. ചക്രപാണിപുരം കിഴങ്ങുവിളകുന്ന് വേലാംകോണം അനീഷ് ഭവനിൽ അപ്പുക്കുട്ടൻ (60) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 10.30 ഓടെ ചക്രപാണിപുരം സ്വദേശിയുടെ പുരയിടത്തിലെ തെങ്ങിൽ കയറുന്നതിനിടെയാണ് അപകടം നടന്നത്. നിലത്ത് വീണു പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഉച്ചയ്ക്ക് 2.30 ഓടെ മരണമടയുകയായിരുന്നു. ഭാര്യ: ശാലിനി. മക്കൾ: അനീഷ്, അഞ്ജു.