ശ്രീചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യ കലാകേന്ദ്രം ത്യാഗരാജ സ്വാമി ആരാധനാ മഹോത്സവം
1575708
Monday, July 14, 2025 7:11 AM IST
തിരുവനന്തപുരം : കർണാടക സംഗീത ത്രിമൂർത്തികളിൽ അഗ്രഗണ്യനായ ത്യാഗരാജ സ്വാമികളുടെ ആരാധനാ മഹോത്സവം പുന്നപുരം ശ്രീ ചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യകലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചിത്തിര തിരുനാൾ സ്കൂൾ ഓഫ് ഡാൻസ് ആന്റ് മ്യൂസിക് ഹാളിൽ നടന്നു.
ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ് ഉദ്ഘാടനം നിർവഹിച്ചു. കലാകേന്ദ്ര ജനറൽ കൺവീനർ ഡോ. ബിജു രമേഷ് അധ്യക്ഷനായിരുന്നു. പത്മശ്രീ പുരസ്കാര ജേതാവ് ഡോ. കെ. ഓമനക്കുട്ടി, ശ്യാമശാസ്ത്രി സംഗീത പുരസ്കാരം ലഭിച്ച പ്രഫ. പി. ആർ കുമാരകേരള വർമ്മ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
നൃത്ത സംഗീതസഭ വൈസ് ചെയർമാൻ പ്രഫ. വൈക്കം വേണുഗോപാൽ, കലാകേന്ദ്രം രക്ഷാധികാരി കെ.പി ശങ്കരദാസ്, കല്പന ജോബ്, ബീന ഷിബു പ്രഭാകർ, കൗൺസിലർ പി. പത്മകുമാർ, ചിത്തിര തിരുനാൾ നാട്യകലാ കേന്ദ്രം പ്രസിഡന്റ് ധർമ്മാലയം കൃഷ്ണൻ നായർ, പിടിഎ സെക്രട്ടറി എസ്. രാജ്കുമാർ, കലാകേന്ദ്രം വൈസ് പ്രസിഡന്റ് കെ. ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്നു പഞ്ചരത്ന കീർത്തനാലാപനവും നടന്നു.