പോലീസ് ഉദ്യോഗസ്ഥനെ ഉപദ്രവിച്ച പ്രതി അറസ്റ്റില്‍
1575363
Sunday, July 13, 2025 7:14 AM IST
പൂന്തുറ: പോലീസ് ഉദ്യോഗസ്ഥനെ ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ മദര്‍തേരേസ കോളനിയില്‍ താമസിക്കുന്ന ജോസിനെ (39) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
ദിവസങ്ങള്‍ക്കുമുമ്പു വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ഡ്യൂട്ടിയുടെ ഭാഗമായി തിരുവല്ലം ഇടയാര്‍ ഭാഗത്തെത്തിയ സിപിഒ ബിനുവിനെയാണ് ജോസ് ദേഹോപദ്രവം ഏല്‍പ്പിച്ചത്. സംശയകരമായ സാഹചര്യത്തില്‍ കണ്ട ജോസിനെ മഫ്തിയില്‍ എത്തിയ ബിനു ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്.
കൂടാതെ മുമ്പു പൂന്തുറ സ്റ്റേഷന് പരിധിയിലുളള ക്ഷേത്രത്തിലെ കാണിയ്ക്കവഞ്ചി കവര്‍ന്ന കേസില്‍ ജോസ് പ്രതിയായിരുന്നതായി പോലീസ് പറഞ്ഞു. ആ സംഭവവുമായി ബന്ധപ്പെട്ട് ജോസിനെ കസ്റ്റഡിയിലെടുത്ത സംഘത്തില്‍ ബിനു ഉണ്ടായിരുന്നതായും പറയുന്നു.
പൂന്തുറ എസ്എച്ച്ഒ സജീവിന്റെ നേതൃത്വത്തില്‍ എസ്ഐ സുനില്‍, ജൂണിയര്‍ എസ്ഐ നവീൻ, സിപിഒമാരായ ദീപക്, രാജേഷ്, സനല്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് ജോസിനെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.