തിരിച്ചറിവ് മികച്ച ശാസ്ത്ര നാടകം; ലെഗിയ മികച്ച നടി
1460205
Thursday, October 10, 2024 7:06 AM IST
നെയ്യാറ്റിന്‍കര : മാലിന്യത്തിനെതിരെ ശക്തമായി വിരല്‍ ചൂണ്ടുന്ന തിരിച്ചറിവ് എന്ന നാടകം നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ ശാസ്ത്രമേളയിലെ ഹൈസ്കൂള്‍ വിഭാഗത്തില്‍ മികച്ച ശാസ്ത്രനാടകമായി തിരഞ്ഞെടുക്കപ്പെട്ടു.
നാടകത്തിൽ അമ്മൂമ്മയുടെ വേഷം അഭിനയിച്ച ലെഗിയയാണ് മികച്ച നടി. ലൂര്‍ദുപുരം സെന്റ് ഹെലന്‍സ് ഗേള്‍സ് ഹൈസ്കൂളിലെ സംഘമാണു തിരിച്ചറിവ് എന്ന നാടകം അവതരിപ്പിച്ചത്.
ജിബി, ജിതിന, അഞ്ജന, ദുര്‍ഗ, ബെബിന്‍, ആന്സന്, ജോബിന്, ഫെബിന്, അപര്‍ണ്ണ എന്നിവരാണ് നാടകത്തിലെ മറ്റു അഭിനേതാക്കള്‍. സ്കൂളിലെ അധ്യാപികയായ സിസ്റ്റര്‍ ഷിജാ ജേക്കബാണ് ടീം അംഗങ്ങള്‍ക്ക് നാടകത്തിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.