ദീ​പാ​ലം​കൃ​ത പാ​ല​ങ്ങ​ൾ വ്യാ​പ​ക​മാ​ക്കും: മുഹമ്മദ് റിയാസ്
Tuesday, October 8, 2024 6:59 AM IST
തിരുവനന്തപുരം: വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലു​ള്ള ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചു പാ​ല​ങ്ങ​ൾ ദീ​പാ​ലം​കൃ​ത​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​നം സം​സ്ഥാ​ന വ്യാ​പ​ക​മാ​ക്കു​മെ​ന്നു മ​ന്ത്രി പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സ്.

തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​ൻ പാ​ല​ത്തി​ൽ സ്ഥാ​പി​ച്ച ലൈ​റ്റു​ക​ളു​ടെ സ്വി​ച്ച് ഓ​ൺ നി​ർ​വ​ഹി​ച്ചു പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പും തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും സം​യു​ക്ത​മാ​യി സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തീ​ക​രി​ച്ച​ത്.


കേ​ര​ള​ത്തി​ൽ ര​ണ്ടു പാ​ല​ങ്ങ​ൾ നി​ല​വി​ൽ ദീ​പാ​ലം​കൃ​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഫ​റോ​ഖ് പ​ഴ​യ പാ​ലം ദീ​പാ​ലം​കൃ​ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് അ​തൊ​രു ടൂ​റി​സ്റ്റ് കേ​ന്ദ്ര​വു​മാ​യി മാ​റി. ഇ​ത്ത​ര​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലും സം​സ്ഥാ​ന വ്യാ​പ​ക​മാ​യും പാ​ല​ങ്ങ​ൾ ദീ​പാ​ലം​കൃ​ത​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി​മാ​രാ​യ എം.ബി. രാ​ജേ​ഷ്, വി. ശി​വ​ൻ​കു​ട്ടി, മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ സ്വി​ച്ച് ഓ​ൺ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.