നെടുമങ്ങാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭഗവതിപുരം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുളയറ ജംഗ്ഷനിൽ സംഘടിപ്പിച്ച കുടുംബ സംഗമവും ഓണകിറ്റ് വിതരണവും മുൻ ഡിസിസി പ്രസിഡന്റ് അഡ്വ: കരകുളം കൃഷ്ണപിള്ള ഉത്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ഭഗവതിപുരം ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ഓണക്കിറ്റ് വിതരണം ബ്ലോക്ക് പ്രസിഡന്റ് വെള്ളനാട് ജ്യോതിഷ് കുമാർ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് തോപ്പിൽ ശശിധരൻ, അജയഘോഷ് ജയകുമാർ ശശിധരൻ പിള്ള കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.