എക്സിബിഷൻ സംഘടിപ്പിച്ചു
1444018
Sunday, August 11, 2024 6:49 AM IST
കാരേറ്റ്: മുളമന ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പാലോട് ജിഎൻടിബി ജിആർഐയുടെ സഹകരണത്തോടെ "എക്സ്പീരിയ 2024" എന്ന പേരിൽ എക്സിബിഷൻ സംഘടിപ്പിച്ചു. വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് ജി.ഒ.ശ്രീവിദ്യ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ഈട്ടിമൂട് മോഹനൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ.കെ. അജീബ്, ഗോപകുമാർ, പ്രിൻസിപ്പൽ ഹാരിസ്, സന്തോഷ് കുമാർ, ഓമന എന്നിവർ പ്രസംഗിച്ചു.