സ്ഥിര ജോലിയെന്നത് ബാഹുലേയന് വാഗ്ദാനമായി മാറുന്നു
1436369
Monday, July 15, 2024 7:16 AM IST
പാറശാല:10 വര്‍ഷത്തോളം സര്‍ക്കാരിന്റെ താല്‍ക്കാലിക ജോലികള്‍ ചെയ്തെങ്കിലും ബാഹുലേയനെ സ്ഥിരപ്പെടുത്തുമെന്നത് വെറും വാഗ്ദാനമായി മാത്രം മാറുന്നു.
ലിംഗ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവും ദീര്‍ഘദൂര ഓട്ടക്കാരനുമായ ധനുവച്ചപുരം വൈദ്യം വിളാകത്ത് വീട്ടില്‍ ബാഹുലേയനാണ് ജോലി സ്ഥിരതയ്ക്കായി ഓഫീസുകൾ കയറി ഇറങ്ങുന്നത്. 10 വര്‍ഷം മുമ്പ് മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് സ്പോര്‍ട്സ് വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിലാണ് താത്ക്കാലിക ജോലി നൽകിയത്.
10 വർഷം കഴിയുമ്പോൾ സ്ഥിരപ്പെടുത്താമെന്ന് രേഖാമൂലം ഉറപ്പു നൽകിയിരുന്നതായും ബാഹുലേയൻ പറയുന്നു.
കഴിഞ്ഞ 12 ന് ബാഹുലേയന് താത്ക്കാലിക ജോലിയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കി. വാഗ്ദാനം ചെയ്തിരുന്ന ജോലി നല്‍കണമെന്ന് ആവശ്യമായി അധികാരികളുടെ മുന്നില്‍ നെട്ടോട്ടമോടുകയാണ് ദേശീയ താരമായ ബാഹുലേയന്.