നല്ല സിനിമകള്‍ മൂല്യ അപചയത്തെ പ്രതിരോധിക്കും: ഡോ. തോമസ് ജെ. നെറ്റോ
1424841
Saturday, May 25, 2024 6:55 AM IST
തിരുവനന്തപുരം: ധാര്‍മിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകള്‍ സമൂഹത്തില്‍ കൃത്യമായ സ്വാധീനം ചെലുത്തുമെന്ന് തിരുവനന്തപുരം ലത്തീർ അതിരൂപത ആര്‍ച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. ഒന്നാമത് കാര്‍ലോ അക്ക്യുട്ടിസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമാ നിരൂപകനും തിരക്കഥാകൃത്തുമായ ഫാ. ഡാനി കപ്പുച്ചിൻ അധ്യക്ഷത വഹിച്ചു.
ഡോ. ലോറന്‍സ് കുലാസ്, മോ ൺ. വില്‍ഫ്രഡ്, ഫാ. ജെറോം അമൃതയന്, ഫാ. ദീപക് ആന്റോ, മനോജ് ആന്റോ, ഇഗേഷ്യസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. 26വരെ നടക്കുന്ന ഫെസ്റ്റിവലില്‍ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായ 15 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
പാളയം ഫെറോനാ മതബോധന കമ്മീഷന്, തിരുവനന്തപുരം അതിരൂപത മീഡിയ കമ്മീഷന്, ഹെറിറ്റേജ് കമ്മീഷന്, സിഗ് ഇന്ത്യ, കെസിഎസ്എല്‍ എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് പുസ്തകമേളയും ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്.