കടയ്ക്കുള്ളിൽ കയറി സ്ത്രീയെ കടന്ന് പിടിച്ചയാളെ പിടികൂടി
1423913
Tuesday, May 21, 2024 1:50 AM IST
കാട്ടാക്കട : കടയ്ക്കുള്ളിൽ കയറി കടയുടമയായ സ്ത്രീയെ കടന്ന പിടിച്ച യുവാവിനെ നാട്ടുകാരും വ്യാപാരികളും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. മലയിൻകീഴ് ഇരട്ടകലുങ്ക് സ്വദേശി അഖിൽ ( 26 ) നെയാണ് പോലീസ് പിടികൂടിയത്. അഖിൽ കടയിൽ എത്തി ചില്ലറ ചോദിച്ചു. എന്നാൽ ചില്ലറ ഇല്ലെന്ന് പറഞ്ഞ ഉടനെ പ്രതി ഉടമയെ കടന്നു പിടിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇവർ ബഹളം വയ്ച്ചതോടെ അഖിൽ കടയിൽ നിന്നും ഇറങ്ങുകയായിരുന്നു. തുടർന്ന് കടയുടമ സമീപത്തെ കടകളിലും നാട്ടുകാരോടും വിവരം പറഞ്ഞു.
തുടർന്നാണ് അഖിലിനെ നാട്ടുകാർ ഓടിച്ച് പിടികൂടി കാട്ടാക്കട പോലീസിൽ ഏൽപ്പിച്ചത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കടയുടെ 500 മീറ്റർ മാറി ഇയാളുടെ ബൈക്കും കണ്ടെത്തി.