നിയന്ത്രണം വിട്ട കാറിടിച്ച് ഗൃഹനാഥൻ മരിച്ചു, ഭാര്യക്ക് പരിക്ക്
1416501
Monday, April 15, 2024 10:42 PM IST
വിതുര: ദമ്പതികൾ സഞ്ചരിക്കുകയായിരുന്ന ഇരു ചക്ര വാഹനത്തിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഗൃഹനാഥൻ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. തോളിക്കോട് ആനപ്പെട്ടി പരപ്പാറ വലിയകൈതയിൽ പ്രകാശ് ഭവനിൽ സ്വദേശി ജയപ്രകാശ്(52) ആണ് മരിച്ചത്.
ഭാര്യ ബിന്ദുവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നരയോടെ തൊളിക്കോട് സ്കൂളിനു സമീപത്തെ കൊടും വളവിലായിരുന്നു അപകടം. ജയപ്രകാശിന്റെ മക്കൾ: ജിത്തു പ്രകാശ്, സ്നേഹ പ്രകാശ്.