പ്രാതിനിധ്യ അവകാശ സംരക്ഷണ സമിതി മുഖ്യമന്ത്രിക്കു നിവേദനം നൽകി
1396147
Wednesday, February 28, 2024 5:50 AM IST
തിരുവനന്തപുരം: പിന്നാക്ക സമുദായങ്ങൾ ഉൾപ്പെട്ട പ്രാതിനിധ്യ അവകാശ സംരക്ഷണ സമിതി മുഖ്യമന്ത്രിക്കും പിന്നാക്ക മന്ത്രിക്കും സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദനും നിവേദനം നല്കി. ജാതി സെൻസസ് എത്രയും വേഗം നടത്തുക.
കാലങ്ങളായി അവശത അനുഭവിക്കുന്നതും ഇതുവരെയും ജനാധിപത്യപ്രക്രിയയിൽ അവസരം ലഭിക്കാത്ത വിഭാഗങ്ങളെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥികളായി പരിഗണിക്കുക, മുടങ്ങിക്കിടക്കുന്ന ഒഇസി ആനുകൂല്യങ്ങൾ എത്രയും വേഗം നൽകുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്.
പ്രാതിനിധ്യ അവകാശ സംരക്ഷണ സമിതി പ്രസിഡന്റ് സുബാഷ് ബോസ് വിളക്കിത്തല നായർ, സമിതി സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് കുന്നത്ത്, മുരുകേശൻ പിള്ള, വേളാർ സർവീസ് സൊസൈറ്റി നേതാവ് കെ.എം.മോഹൻദാസ്, കുഞ്ഞുമോൻ കൊട്ടാരക്കര, കൊണ്ണിയൂർ സനൽകുമാർ, പട്ടം മോഹൻ, പാളയം ജോസ്, രാജൻ വയനാട് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.