സെൻട്രൽ സ്റ്റേഡിയത്തിന് ചുറ്റും കുന്നുകൂടിയ കുപ്പികൾ നീക്കം ചെയ്ത് കോർപറേഷൻ
1396146
Wednesday, February 28, 2024 5:50 AM IST
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനത്തിനു ശേഷം സെൻട്രൽ സ്റ്റേഡിയത്തിനു ചുറ്റും കുന്നുകൂടിയ കുടിവെള്ളക്കുപ്പികൾ ഉടനടി നീക്കം ചെയ്ത് കോർപറേഷൻ.
ആയിരക്കണക്കിനു പ്രവർത്തകർ സമാപന സമ്മേളനത്തിൽ പങ്കെടുത്തിരുന്നതിനാൽ സ്റ്റേഡിയത്തിന് ചുറ്റും ധാരാളം കുപ്പികൾ നിറഞ്ഞിരുന്നു.
രാവിലെ 11.30 ഓടേ കോർപറേഷൻ ശുചീകരണ തൊഴിലാളികൾ കുപ്പികൾ നീക്കം ചെയ്യാൻ തുടങ്ങി. സ്റ്റേഡിയത്തിനകത്തെയും പുറത്തെയും കുപ്പികൾ വിലയ പ്ലാസ്റ്റിക് ചാക്കുകളിൽ ശേഖരിച്ച് ആക്രിക്കച്ചവട സ്ഥാപനത്തിന് കൈമാറുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.