സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ‍്യാ​പി​ക്കു​ന്ന​തി​നു മു​ൻപേ കാട്ടാക്കടയിൽ ചു​വരെ​ഴു​തി കോൺഗ്രസ്
Wednesday, February 28, 2024 5:50 AM IST
കാ​ട്ടാ​ക്ക​ട : സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്നേ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ കാ​ട്ടാ​ക്ക​യി​ൽ ചു​വരെ​ഴു​ത്ത് ആ​രം​ഭി​ച്ചു . ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ​കോ​ട്, ക​ട്ട​യ്‌​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​തി​ലു​ക​ളി​ൽ ചു​മ​രെ​ഴു​ത്ത് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം സ്ഥാ​നാ​ർ​ഥി​യെ കോ​ൺ​ഗ്ര​സ് ഇ​തേ​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ ത​ന്നെ​യും എം​പി​മാ​ർ മ​ൽ​സ​ര​രം​ഗ​ത്തു​ണ്ടാ​വ​ണ​മെ​ന്ന് പാ​ർ​ട്ടി നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.

നി​ല​വി​ൽ എം​പി​യാ​യ അ​ടൂ​ർ പ്ര​കാ​ശ് മ​ത്സ​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ വ‍്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചു​വരെ​ഴു​ത്ത് ആ​രം​ഭി​ച്ച​തെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.