ഭരണഘടന ക്വിസ് മത്സരം സംഘടിപ്പിച്ചു
1375095
Saturday, December 2, 2023 12:03 AM IST
തിരുവനന്തപുരം: മാർ ഗ്രീഗോറിയോസ് കോളജ് ഓഫ് ലോയിൽ ഭരണഘടന ക്വിസ് മത്സരം സംഘടിപ്പിച്ചു. ഭരണഘടന ദിനാഘോഷത്തിന്റെ ഭാഗമായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.
വിവിധ കോളജുകളിൽ നിന്നായി 27 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ തിരുവനന്തപുരം ഗവ. ലോ കോളജ് ടീം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ടീമിനാണ് മൂന്നാം സ്ഥാനം. കോളജ് ഡയറക്ടർ ഫാ.അഡ്വ. ജോസഫ് വെൺമാനത്ത് സമ്മാനദാനം നിർവഹിച്ചു.
ഭരണഘടന കേന്ദ്ര കോഡിനേറ്റർമാരായ എം.യു.ഐശ്വര്യ, ബി.കെ.അഭയ, അസോസിയേറ്റ് പ്രഫ. മനോജ് കൃഷ്ണ, വൈസ് പ്രിൻസിപ്പൽ വി.രാമചന്ദ്രൻ നായർ, പ്രഫ.അജയകുമാർ, അസിസ്റ്റൻറ് പ്രഫ. സുഷമ ജോർജ് മാത്യു, വിദ്യാർഥികളായ എസ്.വരുൺ, ബെഞ്ചമിൻ എന്നിവർ നേതൃത്വം നൽകി.