ശിവഗിരി തീർഥാടന പദയാത്ര കമ്മിറ്റി രൂപീകരിച്ചു
1373999
Tuesday, November 28, 2023 12:42 AM IST
വാമനപുരം: എസ്എൻഡിപി യോഗം മഹാകവികുമാരനാശാൻ സ്മാരക വാമനപുരം യൂണിയന്റെ ശിവഗിരി തീർഥാടന പദയാത്ര കമ്മിറ്റി രൂപീകരിച്ചു.യോഗത്തിൽ യൂണിയൻ ചെയർമാൻ കെ. രാജേന്ദ്രൻ സിതാര അധ്യക്ഷത വഹിച്ചു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യരക്ഷാധികാരിയായുള്ള പദയാത്രയുടെ ക്യാപ്റ്റനായി എസ്. ആർ. രജികുമാർ, വൈസ് ക്യാപ്റ്റൻ മാരായി ചന്തു വെള്ളുമണ്ണടി, ഷാൻ കോലിയക്കോട്, കോ-ഓർഡിനേറ്ററായി ജെ. രാജേന്ദ്രൻ മൈലക്കുഴി, സഹ കോ-ഓർഡിനേറ്ററായി ഗീതാ പാറക്കൽ, ശോഭന കരിഞ്ചാത്തി, കുതിരകുളം സു രേന്ദ്രൻ, മല്ലിക കോലിയക്കോട് എന്നിവരെ തെരഞ്ഞെടുത്തു.
എസ്.ആർ. ദാസ് വയ്യറ്റ് - ട്രഷറർ, അർജുനൻ മാണിക്കോട്, ലിനു നളിനാക്ഷൻ,സജീവൻ മൂന്നാനക്കുഴി, ജി.എ സ്. അരുൺ വയ്യറ്റ്- ഫിനാൻസ് കമ്മിറ്റി, വയ്യറ്റ് ബി പ്രദീപ്- പബ്ലിസിറ്റി കൺവീനർ, സന്തോഷ് പാറക്കൽ, രഞ്ജിത്ത് ഗോപൻ അമ്പലമുക്ക്- ജോയിന്റ് കൺവീനർമാർ, പ്രസാദ് മൂന്നാനകുഴി- ഫുഡ് ആൻ ഡ് അക്കോമഡേഷൻ, പ്രകാശ് അമ്പലമുക്ക്, വൃന്ദ ചുള്ളാളം, സുനിൽകുമാർ വയ്യറ്റ്, സജുമോൻ ചക്കക്കാട്, യൂണിയൻ പരിധിയിലുള്ള ശാഖയിലെ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ സെക്രട്ടറിമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.