ഗ്രാമീണ മേഖലയിൽ മികച്ച വിജയം
1549467
Saturday, May 10, 2025 6:39 AM IST
നെടുമങ്ങാട് : എസ്എസ്എൽസി പരീക്ഷയിൽ ഗ്രാമീണ മേഖലയിലെ സ്കൂളുകളിൽ മികച്ച വിജയം.വെള്ളനാട് ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ ആകെ പരീക്ഷ എഴുതിയ 479 പേരിൽ 472 പേർ വിജയിച്ചു. 56 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. അരുവിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ നൂറു ശതമാനം വിജയം നേടി.
174 കുട്ടികളാണ് പരീക്ഷ എഴുതിയത്. 17 പേർ എല്ലാവിഷയത്തിലും എപ്ലസ് നേടി.പൂവത്തൂർ ഹയർ സെക്കൻഡറി സ്കൂൾ നൂറുമേനി വിജയം നേടി. ഇവിടെ 68പേർ പരീക്ഷ എഴുതി. മൂന്ന് പേർക്ക് മുഴുവൻ വിഷയത്തിലും എപ്ലസുണ്ട്. നെടുമങ്ങാട് ദർശന സ്കൂളും നൂറു ശതമാനം നേടി.146 പേരാണ് ഇവിടെ വിജയിച്ചത്.
30പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 369 പേർ വിജയിച്ചു. ഒരാൾ മാത്രമാണ് തോൽവിയറിഞ്ഞത്.69 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസുണ്ട്. പെരിങ്ങമ്മല ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 129 പേരിൽ 128 പേർ വിജയിച്ചപ്പോൾ 12പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസുണ്ട്.
നന്ദിയോട് എസ്കെവി ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 250 വിദ്യാർഥികളിൽ 245 പേർ വിജയിച്ചു. 33വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ട്. കരിപ്പൂർ ഹൈസ്കൂളിൽ 123 പേർ പരീക്ഷ എഴുതിയതിൽ 122 പേർ വിജയിച്ചു. 11 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസുണ്ട്. കരകുളം ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 70 പേരിൽ 68 പേർ വിജയിച്ചു. ആറുപേർക്ക് എല്ലാ വിഷയത്തിലും എ പ്ലസുണ്ട്.