പേ​രൂ​ര്‍​ക്ക​ട: നി​ർ​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് ആ​റു​മാ​സം പി​ന്നി​ട്ടി​ട്ടും കോ​ഫി ഷോ​പ്പ് തു​റ​ന്നു കൊ​ടു​ക്കു​ന്നി​ല്ല. പൂ​ജ​പ്പു​ര ജം​ഗ്ഷ​നി​ല്‍ ഭ​ഗ​ത്‌​സിം​ഗ് പാ​ര്‍​ക്കി​നു​ള്ളി​ല്‍ സ്ഥാ​പി​ച്ച കോ​ഫി ഷോ​പ്പാ​ണ് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത്.

ആ​റു​മാ​സ​ത്തി​നു മു​ന്പ് പാ​ർ​ക്ക് ന​വീ​ക​രി​ച്ച​പ്പോ​ഴാ​ണ് ഇ​വി​ടെ കോ​ഫീ​ഷോ​പ്പ് നി​ർ​മി​ച്ച​ത്. കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ക​ളി​ക്കോ​പ്പു​ക​ളും വ​യോ​ധി​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ഇ​രി​ക്കു​ന്ന​തി​നു​ള്ള ഇ​രി​പ്പി​ട​ങ്ങ​ളും വി​ശാ​ല​മാ​യ മ​ണ്ഡ​പ​വും നി​ർ​മി​ച്ചി​ട്ടു​ണ്ട്. ടോ​യ്‌​ലെ​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യും ന​വീ​ക​രി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​താ​ണ് പാ​ര്‍​ക്കും കോ​ഫി ഷോ​പ്പും. ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് കോ​ഫി ഷോ​പ്പ് ഉ​ട​ന്‍ തു​റ​ന്നു​ന​ല്‍​ക​ണ​മെ​ന്നു വി​വി​ധ കോ​ണു​ക​ളി​ല്‍ നി​ന്ന് ആ​വ​ശ്യ​മു​യ​ര്‍​ന്നി​രു​ന്നു​വെ​ങ്കി​ലും ഇ​നി​യും ന​ട​പ്പാ​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു പ്ര​യോ​ജ​ന​പ്പെ​ടും​വി​ധം കോ​ഫി ഷോ​പ്പ് ഉ​ട​ന്‍ തു​റ​ന്നു​ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നു പൂ​ജ​പ്പു​ര ചാ​ടി​യ​റ റ​സി. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ. ​ശ​ശി​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.