ഓക്സിജന്‍ കോണ്സന്ട്രേറ്റര് നല്കി
1549477
Saturday, May 10, 2025 6:51 AM IST
പാലോട്: നന്ദിയോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെയിന്‍ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അവശത അനുഭവനിക്കുന്ന രോഗികള്‍ക്ക് ഓക്സിജന്‍ കോണ്സന്ട്രേറ്റര് ഉള്‍പ്പെടുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. സാന്ത്വന പരിചരണ പദ്ധതികളുടെ ഭാഗമായി കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്.
ശനിയാഴ്ചകളിൽ നന്ദിയോട് ഗ്രീന്‍ ഓഡിറ്റോറിയത്തില്‍ രോഗികളെ സൗജന്യമായി പരിശോധിക്കുന്നത് കൂടാതെ, ബുധനാഴ്ചകളില്‍ കിടപ്പുരോഗികളുടെ വീട്ടിലെത്തി ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ചികിത്സയും നല്‍കുന്നുണ്ട്.
നന്ദിയോട് നടന്ന ചടങ്ങില്‍ പച്ച വട്ടപ്പുല്ലില് വസന്ത എന്ന രോഗിക്ക് ഓക്സിജന്‍ കോണ്സന്ട്രേറ്റര് നല്കി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി സെക്രട്ടറി പാലുവള്ളി ശശി, ഡോ.അന്ന, കെ.ശിവദാസന്‍, സത്യന്, കെ.ചക്രപാണി, ഭാസ്ക്കരന്‍നായര്‍, ചന്ദ്രശേഖരന്‍നായര്‍, വിജയകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.